സഹിക്കില്ല; അതിര്‍ത്തി ലംഘനം തുടര്‍ന്നാല്‍ ഇനിയും മിന്നലാക്രണം: മുന്നറിയിപ്പുമായി അമിത് ഷാ

വേണ്ടി വന്നാല്‍ ഇനിയും മിന്നാലാക്രമണം നടത്തുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണങ്ങള്‍ ഞങ്ങള്‍ സഹിക്കില്ല. നിങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ മിന്നാലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.