ബിജെപിക്കെതിരെ പോര് കടുപ്പിച്ച് വരുണ്‍ ഗാന്ധി, തുറന്നുകാട്ടി വാജ്‌പേയിയുടെ വാക്കുകള്‍

ലംഖിപൂരിലെ കര്‍ഷക മരണത്തെ വിമര്‍ശിച്ചതു മുതല്‍ ബിജെപിക്കെതിരെ പോര്‍മുഖം തുറന്നിരിക്കുകയാണ് വരുണ്‍ ഗാന്ധി എംപി. ഇപ്പോഴിതാ നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായാണ് വരുണ്‍ ഗാന്ധി രംഗത്തുവന്നിരിക്കുന്നത്. കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ പ്രസംഗം ട്വിറ്ററില്‍ പങ്കുവച്ചാണ് വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം. കര്‍ഷക കൊലപാതകത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ രംഗത്തുവന്നതിന് പിന്നാലെയാണ് വീണ്ടും വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം.