സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരും; നേതൃമാറ്റം തത്കാലം വേണ്ടെന്ന് കോണ്‍ഗ്രസ്

നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തൽക്കാലം വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. പ്രവർത്തക സമിതി യോഗം ശനിയാഴ്ച ചേരും. അതേ സമയം, ലഖിംപൂരിൽ പ്രിയങ്കയുടെയും രാഹുലിന്‍റേയും ഇടപെടൽ ഗുണം ചെയ്തെന്നാണ് കോൺഗ്രസ് വിലയിരുത്തല്‍. ജി 23യിലെ പ്രമുഖനായ ഗുലാം നബി ആസാദ് കൊടുത്ത കത്തിന്‍റേയും ജി 23 യോഗത്തിന്‍റേയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഏകദേശ തീയതിയും പ്രവർത്തക സമിതി യോഗത്തില്‍ തീരുമാനിച്ചേക്കും.