‘സവർക്കറുടെ മാപ്പ് 1911ൽ, ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന് എത്തിയത് 1915ൽ’; രാജ്നാഥിനെതിരേ പ്രതിപക്ഷം

സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയത് മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ. ആർ.എസ്.എസും ബി.ജെ.പി.യും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന വിമർശനവുമായി കോൺഗ്രസും ഇടതുപാർട്ടികളും രംഗത്തെത്തി. സവർക്കർ ദയാഹർജി നൽകിയത് 1911, 1913 വർഷങ്ങളിലും ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രവേശിച്ചത് 1915-ലുമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.