മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ശാരീരീകാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും നെഞ്ചിൽ അണുബാധയും കാരണമാണ് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.ഇന്നലെ മുതൽ അദ്ദേഹത്തിന് പനിയും ക്ഷീണവുമുണ്ടായിരുന്നു. തുടർന്നാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.