നികുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി സമിതി നികുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള ആലോചനകളിലാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ ഈ സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തും. നിലവില്‍ അഞ്ച്, 12, 18, 28 എന്നിങ്ങനെയുള്ള നികുതി നിരക്ക് ഘടന. ഇതിലെ ഏറ്റവും കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വര്‍ധിപ്പിക്കാനാണ് തീരുമാനം. അഞ്ച് ശതമാനം എന്നത് ആറാക്കാനും 12 എന്നത് 13 ആക്കാനുമാണ് ആലോചന.