നവജ്യോത് സിംഗ് സിദ്ദുവിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്

പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ നവജ്യോത് സിംഗ് സിദ്ദുവിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. നാളെ ഡല്‍ഹിയിലെത്താനാണ് സിദ്ദുവിന് നല്‍കിയ നിര്‍ദേശം. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്തും ചര്‍ച്ചകളില്‍ പങ്കെടുക്കും. കഴിഞ്ഞ മാസം 28നാണ് സിദ്ദു ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കിയത്.