‘അപമാനിക്കാന്‍ ശ്രമിക്കുന്നു’; സവർക്കർ മാപ്പപേക്ഷിച്ചത് ഗാന്ധിജി നിർദേശിച്ചിട്ട് – രാജ്നാഥ്

അന്തമാനിലെ ജയിലിൽ കഴിയുമ്പോൾ വീർ സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയത് മഹാത്മാ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അവകാശപ്പെട്ടു. സവർക്കരുടെ മോചനം ആവശ്യപ്പെട്ട് ഗാന്ധിജി ബ്രിട്ടീഷ് സർക്കാരിനു കത്തെഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.