ക​ർ​ണാ​ട​ക​യി​ലും ക​ന​ത്ത മ​ഴ: ബം​ഗ​ളൂ​രു ന​ഗ​രം വെ​ള്ള​ത്തി​ൽ

ക​ർ​ണാ​ട​ക​യി​ലും ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. വെ​ള്ളം ക​യ​റി​യ വീ​ട്ടി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ച​താ​യാണ് റി​പ്പോ​ർ​ട്ടു​ണ്ട്. കെം​പ​ഗൗ​ഡ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ട്രാ​ക്ട​റി​ലാ​ണ് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​ത്.