രാജ്യത്ത് 24 മണിക്കൂറിനിടെ 14,313 പേര്‍ക്ക് കൊവിഡ്

ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കണക്കുകളുടെ എണ്ണം 3,39,85,920 ആയി. 24 മണിക്കൂറിനിടെ 26,579 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,33,20,057 ആയി. 2,14,900 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 65,86,092 പേര്‍ക്ക് കൂടി കൊവിഡ് വാക്സിന്‍ നല്‍കിയതോടെ ആകെ വാക്സിനേഷന്‍ 95,89,78,049 ആയി ഉയര്‍ന്നു. ഇന്നലെ 218 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗമുക്തി നിരക്ക് 98. 04 ശതമാനമായി.