ചൈനയിലെ വാഹനം ഇന്ത്യയില്‍ വില്‍ക്കാന്‍ അനുവദിക്കില്ല; ടെസ്‌ലയോട് കേന്ദ്ര സര്‍ക്കാര്‍

ചൈനയില്‍ നിര്‍മിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ എത്തിച്ച് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യയിലേക്ക് പ്രവേശനം കാത്തിരിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയോട് കേന്ദ്ര സര്‍ക്കാര്‍. ഇതിന് പകരമായി കാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.