കര്‍ഷക മരണം; പ്രതിഷേധം ശക്തം, മഹാരാഷ്ട്രയില്‍ ബന്ദ് പൂര്‍ണം, ചിലയിടങ്ങളില്‍ കല്ലേറ്

ലഖിംപുര്‍ ഖേരി കര്‍ഷക മരണത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സഖ്യം പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമാണ്. മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിയ്ക്കു വേണ്ടി പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ എന്‍സിപി- ശിവസേന-കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച ബന്ദ് മുംബൈ നഗരത്തില്‍ ഉള്‍പ്പെടെ ജനജീവിതത്തെ ബാധിച്ചു.