കിര്‍ഗിസ്ഥാന് 20 കോടി ഡോളറിന്റെ വായ്പ സഹായവുമായി ഇന്ത്യ

കിര്‍ഗിസ്ഥാനിലെ വികസന പദ്ധതികള്‍ക്കായി 20 കോടി ഡോളര്‍ വായ്പാ സഹായം ഇന്ത്യ അംഗീകരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. കിര്‍ഗിസ് വിദേശകാര്യ മന്ത്രി റുസ്ലാന്‍ കസക്‌ബേവുമായി ബിഷ്‌കെക്കില്‍ ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. സൗഹാര്‍ദ്ദപരവും ക്രിയാത്മകവുമായയിരുന്നു ചര്‍ച്ചകള്‍. കമ്മ്യൂണിറ്റി പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനുള്ള ധാരണയും ഉണ്ടാക്കിയെന്ന് മന്ത്രി ട്വീറ്റില്‍ അറിയിച്ചു.