ഉത്തരഖാണ്ഡ് മന്ത്രിയും എംഎല്‍എയും ബിജെപി വിട്ട് കോണ്‍ഗ്രസില്‍

ഉത്തരഖാണ്ഡ് ഗതാഗത വകുപ്പ് മന്ത്രിയും മകനും കോണ്‍ഗ്രസില്‍. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി നേതാവും മന്ത്രിയുമായ യശ്പാല്‍ ആര്യയും മകനും എംഎല്‍എയുമായ സഞ്ജീവ് ആര്യയുമാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, രന്ദീപ് സിങ് സുര്‍ജെവാല, കെ.സി.വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെത്തിയായിരുന്നു യശ്പാല്‍ പാര്‍ട്ടി പ്രവേശനം നേടിയത്.