മോദി 16,000 കോടിക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങി; 18,000 കോടിക്ക് എയര്‍ഇന്ത്യ വിറ്റു – പ്രിയങ്ക

കഴിഞ്ഞ വർഷം സ്വന്തം ആവശ്യത്തിന് 16,000 കോടിരൂപയ്ക്ക് രണ്ട് വിമാനങ്ങൾ വാങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 18,000 കോടിക്ക് എയർഇന്ത്യ തന്റെ കോടീശ്വരന്മാരായ സുഹൃത്തുകൾക്ക് വിറ്റുവെന്ന് പ്രിയങ്ക ഗാന്ധി വദ്ര. വാരണാസിയിൽ കിസാൻ ന്യായ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അവർ പ്രധാനമന്ത്രിക്കെതിരെ വിമർശം ഉന്നയിച്ചത്. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയർഇന്ത്യ 18,000 കോടിരൂപയ്ക്ക് ടാറ്റ സൺസ് ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമർശം.