മ​ന്ത്രി​പു​ത്ര​ൻ ആ​ശി​ഷ് മി​ശ്ര അറ​സ്റ്റി​ൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ വാ​ഹ​ന​മോ​ടി​ച്ചു ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര അ​റ​സ്റ്റി​ൽ. ല​ഖിം​പു​ർ ഖേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ന​ട​ന്ന 12 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​മാ​ണ് ആ​ശി​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കൊ​ല​ക്കു​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്