കൊളീജിയം ശിപാർശ കേന്ദ്രം അംഗീകരിച്ചു; ആഖിൽ ഖുറേഷി രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ആഖിലിനു പുറമെ മറ്റ് 12 പേരെ വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നിർദേശിച്ചതും കേന്ദ്രം അംഗീകരിച്ചു. ആഖിൽ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശിപാർശ കേന്ദ്രം നേരത്തെ തള്ളിയിരുന്നു. സീനിയോരിറ്റി ഉണ്ടായിരുന്നിട്ടും സുപ്രീംകോടതിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കാത്തതും വിവാദമായിരുന്നു. സൊഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്ഷായെ സിബിഐ കസ്റ്റഡിയിൽ വിട്ടത് ആഖിൽ ഖുറേഷിയാണ്. ഇതോടെയാണ് അദ്ദേഹം ബിജെപിയുടെ കണ്ണിലെ കരടായത്. നിലവിൽ ത്രിപുര ചീഫ് ജസ്റ്റിസാണ് അദ്ദേഹം.