ഡൽഹിയിൽ ശേഷിക്കുന്നത് ഒരു ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രം

രാജ്യത്തെ കല്‍ക്കരി ക്ഷാമം ജനങ്ങളെ നേരിട്ട് ബാധിച്ചുതുടങ്ങുന്നു. രാജ്യതലസ്ഥാനം തന്നെയാണ് കൽക്കരിക്ഷാമത്തിന്റെ ചൂട് ആദ്യമറിയുന്നത്. ഡൽഹിയിലെ വൈദ്യുതി പ്ലാന്റുകളിൽ ഒരു ദിവസം മാത്രം പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരിയേ ബാക്കിയുള്ളവെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വൈദ്യുതി വിവേകത്തോടെ ചെലവഴിച്ചില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഊര്‍ജ ഉത്പാദകരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.