കര്‍ഷക മരണത്തില്‍ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം കയറ്റിക്കൊന്ന കേസില്‍ കേന്ദ്ര മന്ത്രിയുടെ മകനെ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുദ്രാവക്യവും വിളിച്ച് നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തകര്‍ ആശിഷ് മിശ്രയുടെ കോലവും കത്തിച്ചു. ലഖിംപൂര്‍ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കുറ്റവാളികള്‍ സ്വതന്ത്രരായി കഴിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.