മ​ന്ത്രി​പു​ത്ര​ൻ ഹാ​ജ​രാ​യി: സി​ദ്ദു നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ൻ പോ​ലീ​സി​ന് മു​ന്നി​ൽ ഹാ​ജ​രാ​യ​തോ​ടെ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ച് പ​ഞ്ചാ​ബ് പി​സി​സി അ​ധ്യ​ക്ഷ​ൻ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു. ല​ഖിം​പു​ർ ഖേ​രി​യി​ൽ മ​രി​ച്ച പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലാ​ണു സ​മ​രം ന​ട​ത്തി​യി​രു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​ശി​ഷ് മി​ശ്ര​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.