ലഖിംപുര്‍ കര്‍ഷകകൂട്ടക്കൊല: മന്ത്രിപുത്രന്‍ ആശിഷ് മിശ്ര ഹാജരായി

ലഖിംപുറില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റികൊന്ന കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഉത്തര്‍ പ്രദേശ് പോലീസിനു മുന്നില്‍ ഹാജരായി. ലഖിംപുറിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ആശിഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.