യുപി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്?- രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ലഖിംപൂർ സംഘർഷത്തിൽ യുപി സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ലഖിംപുർ കേസിൽ യുപി പോലീസ് സ്വീകരിച്ച നടപടിയിൽ തൃപ്തരല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊലക്കുറ്റം ചുമത്തിയ കേസിൽ സാധാരണ ഇത്രയും ഉദാര സമീപം ഉണ്ടാകുമോ എന്ന് കോടതി ചോദിച്ചു. എന്ത് സന്ദേശമാണ് യുപി സർക്കാർ ജനങ്ങൾക്ക് നൽകുന്നത്. കേസിൽ ഉൾപ്പെട്ടവർ ഉന്നതരായതിനാൽ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലും കാര്യമില്ല. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി.