മും​ബൈ​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; 125 കോ​ടി​യു​ടെ ഹെ​റോ​യി​ൻ പി​ടി​കൂ​ടി

മും​ബൈ​യി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. 125 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 25 കി​ലോ ഹെ​റോ​യി​യി​ന്‍ ന​വ​ഷേ​വ തു​റ​മു​ഖ​ത്തു നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ്(​ഡി​ആ​ര്‍​ഐ) ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹെ​റോ​യി​ന്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​റാ​നി​ൽ നി​ന്നു​മെ​ത്തി​യ ക​പ്പ​ലി​ലെ ക​ണ്ടെ​യ്‌​ന​റി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്. സം​ഭ​വ​ത്തി​ല്‍ ജ​യേ​ഷ് ഷം​ഗ്‌​വി എ​ന്ന വ്യ​വ​സാ​യി​യെ പി​ടി​കൂ​ടി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്