തഴഞ്ഞതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബിജെപി ഒഴിവാക്കി സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് കഴിഞ്ഞ ദിവസം സുബ്രഹ്മണ്യൻ സ്വാമിയെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ ബയോയിൽ നിന്ന് ബിജെപി അപ്രത്യക്ഷമായത് രാജ്യസഭാ എംപി, മുൻ കേന്ദ്ര മന്ത്രി, ഹാർവാർഡ് സർവ്വകലാശാലയിൽ എക്കണമോണിക്സിൽ പിഎച്ച്ഡി, പ്രൊഫസർ തുടങ്ങിയ വിശേഷണങ്ങൾ അദ്ദേഹം തന്റെ ബയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബിജെപി എന്നത് എവിടേയും ഇല്ല. ‘തനിക്ക് കിട്ടുന്നത്ര നല്ലത് നൽകുന്നു’വെന്നും ബയോയിൽ സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കുന്നു.