ഇ​ന്ത്യ-​ചൈ​ന സൈനികർ നേ​ർ​ക്കുനേ​ർ; മണിക്കൂറുകളോളം സം​ഘ​ർ​ഷാ​വ​സ്ഥ

അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ഇ​ന്ത്യ-​ചൈ​നീ​സ് സൈനികർ നേ​ര്‍​ക്കുനേ​ര്‍ വ​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. സം​ഘ​ര്‍​ഷാ​വ​സ്ഥ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട​താ​യും സൂ​ച​ന​യു​ണ്ട്. അ​തി​ര്‍​ത്തി ലം​ഘി​ച്ച് എ​ത്തി​യ ഇരുനൂറോളം ചൈ​നീ​സ് സൈനികരെ​യാ​ണ് ഇ​ന്ത്യ​ന്‍ സേ​ന ത​ട​ഞ്ഞ​ത്. തു​ട​ര്‍​ന്ന് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.