ഇന്ത്യയിൽ വിദേശ ടൂറിസ്റ്റുകൾക്ക് അനുമതി

വിദേശ വിനോദസഞ്ചാരികൾക്കായി ഇന്ത്യ വാതിൽ തുറക്കുന്നു. ഈ മാസം 15 മുതൽ കാർഡ് വിമാനങ്ങളിൽ വരുന്ന വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. നവംബർ 15 മുതൽ എല്ലാവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർത്തി വച്ച ടൂറിസ്റ്റ് വീസ ഒന്നര വർഷത്തിന് ശേഷമാണ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.