ആര്യന്‍ ഖാനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷ നാളെ പരിഗണിക്കും

മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ വേണമെന്ന എന്‍ സി ബിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഏഴ് പേരും 14 ദിവസത്തെ ജുഡീഷ്യന്‍ കസ്റ്റഡിയില്‍ തുടരും. ഒക്ടോബര്‍ രണ്ട് അര്‍ധരാത്രിയാണ് ആഡംബര കപ്പലില്‍ റെയ്ഡ് നടന്നത്.