പരിസ്ഥിതി വിഷയങ്ങളിൽ ഹരിത ട്രൈബ്യൂണലിനു സ്വമേധയാ കേസെടുക്കാം; സുപ്രീം കോടതി

പരിസ്ഥിതി വിഷയങ്ങളിൽ ഹരിത ട്രൈബ്യൂണലിനു സ്വമേധയാ കേസെടുക്കാമെന്ന് സുപ്രീം കോടതി. ക്വാറി ഉടമകളുടെയും കേന്ദ്ര സംസ്ഥാന സർക്കാരിന്റെയും വാദം സുപ്രീം കോടതി തള്ളി. ട്രൈബ്യൂണലിന്റെ അധികാരം വിപുലമെന്ന് സുപ്രീം കോടതി നിർദേശിച്ചു. കഴിഞ്ഞ തവണ സംസ്ഥാന സർക്കാരിൻറേയും ക്വാറി ഉടമകളുടെയും കേന്ദ്ര സർക്കാരിൻറേയും വാദങ്ങൾ സുപ്രീം കോടതി കേട്ടിരുന്നു. പാരിസ്ഥിതിക വിഷയങ്ങളിൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ഹരിത ട്രൈബ്യൂണലിനു അധികാരമില്ലായെന്നായിരുന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാദിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങൾ സുപ്രീം കോടതി തള്ളുകയായിരുന്നു.