യു​പി​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​മ്പ​തു പേ​ർ മ​രി​ച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​രാ​ബ​ങ്കി​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​മ്പ​തു പേ​ർ മ​രി​ച്ചു. 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 5.30ന് ​ദേ​വ കോ​ട്‌​വാ​ലി പ്ര​ദേ​ശ​ത്തെ കി​സാ​ൻ പാ​ത​യി​ൽ​വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്ന് യു​പി​യി​ലെ ബ​ഹ്റൈ​ച്ചി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന ബ​സ് ട്ര​ക്കി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​ച്ച​താ​യും പ​രി​ക്കേ​റ്റ​രി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല​ ഗു​രു​ത​ര​മാ​യി തു​ട​രു​കയാണെന്നും പോ​ലീ​സ് അ​റി​യി​ച്ചു.