മുംബൈ ലഹരിക്കേസിൽ വിദേശി അറസ്റ്റിൽ

മുംബൈ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ വിദേശി അറസ്റ്റിൽ. ബാന്ദ്രയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പങ്കെടുത്തവർക്ക് ലഹരി എത്തിച്ചു നൽകിയത് ഇയാളാണെന്നാണ് എൻസിബി പറയുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാന്ദ്ര, അന്ധേരി എന്നിവിടങ്ങളിൽ എൻസിപി പരിശോധന നടത്തിയിരുന്നു.