ഡൽഹി കലാപത്തിൽ പൊലീസ് അനാസ്ഥയെ വിമർശിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച അഡീഷണൽ സെഷൻസ് ജഡ്ജ് വിനോദ് യാദവിന് സ്ഥലം മാറ്റം. കർകർദൂമ ജില്ലാ കോടതി ജഡ്ജിനെ ന്യൂഡൽഹി ജില്ലയിലെ റൗസ് അവന്യൂ കോടതിയിലേക്ക് സ്‌പെഷ്യൽ ജഡ്ജ് ആയാണ് സ്ഥലംമാറ്റിയത്. ഡൽഹി ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കലാപത്തിൽ ഡൽഹി പൊലീസിന്റെ അന്വേഷണം ക്രൂരവും പ്രഹസനവുമാണ് എന്നാണ് ജസ്റ്റിസ് വിനോദ് യാദവ് നിരീക്ഷിച്ചിരുന്നത്.