കര്‍ഷക മരണം കരുതിക്കൂട്ടി തന്നെ, വാഹനം ഇടിപ്പിക്കുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത് !

ലഖിംപുരിലെ കര്‍ഷക മരണം ആസൂത്രിതമെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ഷകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ പുതിയ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. വ്യക്തതയുള്ള ദൃശ്യങ്ങളില്‍ കര്‍ഷകരുടെ മേല്‍ അതിവേഗത്തില്‍ വാഹനം ഇടിച്ചു കയറ്റുന്നത് കാണാം. കര്‍ഷകര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് കര്‍ഷകരുടെ മേല്‍ കയറുകയായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി അജയ് മിശ്ര വാദിച്ചിരുന്നത്. എന്നാല്‍ ആ വാദം പൊളിക്കുന്നതാണ് പുതിയ ദൃശ്യങ്ങള്‍.