ഭ​ക്ഷ്യ​വി​ഷ​ബാ​ധ; കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 100 പേ​ർ ആ​ശു​പ​ത്രി​യി​ൽ

ച​ത്തീ​സ്ഗ​ഡി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ 100 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ന്‍​സു​ല ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഗ്രാ​മ​ത്തി​ലു​ള്ള സ്‌​കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ വീ​ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്കെ​ല്ലാം ഛര്‍​ദി​യും വ​യ​റി​ള​ക്ക​വു​മു​ണ്ടാ​യി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ചു. ക​ള​ക്ട​ര്‍ ദൊ​മാ​ന്‍ സിം​ഗും ആ​ശു​പ​ത്രി​യി​ലെ​ത്തി എ​ല്ലാ​വ​രെ​യും ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്തി.