പ​ഞ്ചാ​ബി​ൽ നി​ന്ന് ല​ഖിം​പു​രി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ; താ​ൻ ന​യി​ക്കു​മെ​ന്ന് സി​ദ്ദു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​ർ‌ ഖേ​രി​യി​ലേ​ക്ക് പ​ഞ്ചാ​ബി​ൽ നി​ന്ന് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു. ക​ര്‍​ഷ​ക​രെ കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച്. വ്യാ​ഴാ​ഴ്ച സി​ദ്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​കും മാ​ർ​ച്ച് ന​ട​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.