റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസ്‌

റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്ത ശമ്പളം ദീപാവലി ബോണസായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. റെയില്‍വെയിലെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. രാജ്യത്തെ 11 ലക്ഷത്തില്‍ കൂടുതല്‍ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര മന്ത്രിസഭയാണ് ബോണസ്‌ നല്‍കാനുള്ള റെയില്‍വേയുടെ നിര്‍ദേശം അംഗീകരിച്ചത്. രാജ്യത്തെ 11 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ഈ ബോണസ് ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.