കൊവാക്‌സിൻ സ്വീകരിച്ച കുട്ടികൾക്ക് വേദനസംഹാരികൾ നൽകരുത്: ഭാരത് ബയോടെക്

കൊവാക്‌സിന്‍ സ്വീ​ക​രി​ച്ച​തി​നു​ ശേ​ഷം കുട്ടികൾക്ക് വേ​ദ​ന​ സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാ​ര​ത് ബ​യോ​ടെ​ക്. ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നൽകുന്നു എന്നാല്‍ കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാ​ര​ത് ബ​യോ​ടെ​ക് വ്യക്തമാക്കുന്നത്. ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം.ജി പാരസെറ്റമോള്‍ ഗുളികള്‍ നൽകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. രാജ്യത്തെ 15നും 18നുമിടയിൽ പ്രായം വരുന്ന കൗമാരക്കാർക്ക് കഴിഞ്ഞ ദിവസമാണ് വാക്‌സിൻ നൽകാൻ ആരംഭിച്ചത്.