ലോകത്തിലെ ആദ്യ മലേറിയ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ലോകത്തിലെ ആദ്യ മലേറിയ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കുട്ടികള്‍ക്കുള്ള ആര്‍ടിഎസ്, എസ്/എഎസ് 01(RTS,S/AS01) മലേറിയ പ്രതിരോധ വാക്സിനാണ് അംഗീകാരം ലഭിച്ചത്. പ്രതിവര്‍ഷം 4,00,000 പേരാണ് മലേറിയ ബാധിച്ച് മരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ഡബ്ല്യൂഎച്ച്ഒ ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ട്രെഡ്രോസ് ആന്തനോം ഹെബ്രിയേസസ് അറിയിച്ചു.