‘തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം’; സൗദിയും ഫ്രാൻസും തമ്മിൽ ധാരണ

തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം ഉറപ്പു വരുത്താൻ സൗദിയും ഫ്രാൻസും തമ്മിൽ ധാരണ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉഭയകക്ഷി ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പരസ്പര ആഗ്രഹത്തിന് ഊന്നൽ നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.