ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി

ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ. ഇന്ത്യക്കൊപ്പം തുർക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും നീക്കിയിട്ടുണ്ട്. ഈ മാസാരംഭത്തിലാണ് അതാത് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, പാസ്പോർട്ടിൽ മൂന്നുമാസത്തെ കാലാവധിയില്ലെങ്കിൽ എക്സിറ്റ് റീ-എൻട്രി ഇഷ്യൂ ചെയ്യില്ലെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു.