ദോഹ ഹമദ് വിമാനത്താവളം ലോകത്തെ മികച്ച വിമാനത്താവളം

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി ദോഹ ഹമദ് വിമാനത്താവളം . പാരീസിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്‌സ്‌പോയിലാണ് മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ദോഹ ഹമദ് വിമാനത്താവളം ഈ പുരസ്‌കാരം കരസ്ഥമാക്കുന്നത്. ലോകത്തിലെ 550 വിമാനത്താവളങ്ങളിൽ നിന്നും ഉപഭോക്താക്കളുടെ സംതൃപ്തിയും മികച്ച സേവനങ്ങളും അടിസ്ഥാനമാക്കിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സർവ്വേയും യാത്രക്കാരുടെ വോട്ടിംഗുമാണ് തെരഞ്ഞെടുപ്പിന്റെ മറ്റു മാനദണ്ഡങ്ങൾ.