സൗ​ദി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; 10 പേ​ർ​ക്ക് പ​രി​ക്ക്

സൗ​ദി​യി​ലെ കിം​ഗ് അ​ബ്ദു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സൗ​ദി​യു​ടെ തെ​ക്ക​ൻ ന​ഗ​ര​മാ​യ ജി​സാ​നി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. സൗ​ദി സ്വ​ദേ​ശി​ക​ളാ​യ ആ​റു പേ​ർ​ക്കും മൂ​ന്ന് ബം​ഗ്ലാ​ദേ​ശി​ക​ൾ​ക്കും ഒ​രു സു​ഡാ​ൻ സ്വ​ദേ​ശി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ മു​ൻ​വ​ശ​ത്തെ ജ​നാ​ല​ക​ളും ത​ക​ർ​ന്നു. യെ​മ​നി​ലെ സാ​യു​ധ വി​മ​ത സം​ഘ​മാ​യ ഹൂ​തി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്.