ലോകത്താകമാനമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിക്കുന്ന ലോലപലൂസ, ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നാണ് അസാധാരണ സംഗീതത്തിന്റെ അസാധാരണ ഉത്സവം. മെറ്റാലിക്ക, പോള്‍ മക്കാര്‍ട്ട്നി, ലേഡി ഗാഗ, ദുഅ ലിപ, കാനി വെസ്റ്റ് തുടങ്ങിയ വന്‍നിര ബാന്‍ഡുകളും ആര്‍ട്ടിസ്റ്റുകളും ഈ പരിപാടിയുടെ ഭാഗമാവാറുണ്ട്. ഇപ്പോള്‍ ലോലപലൂസയ്ക്ക് ഇന്ത്യ വേദിയാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ലോലപലൂസയുടെ ആദ്യ ഏഷ്യൻ വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തതായാണ് വാര്‍ത്തകള്‍.
ലോകത്തിലെ ഏറ്റവും വലിയ സംഗീതോത്സവത്തിന് മുംബൈ വേദിയാകും
