ഇ​ഷ്ട വി​ഷ​യ​ങ്ങ​ളും വീ​ടി​ന​ടു​ത്ത് പ്ര​വേ​ശ​ന​വും ബു​ദ്ധി​മു​ട്ടെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഷ്ട വി​ഷ​യ​ങ്ങ​ളും വീ​ടി​ന​ടു​ത്തെ സ്കൂ​ളു​ക​ളി​ലു​ള്ള പ്ര​വേ​ശ​ന​വും ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്മെ​ന്‍റി​നു ശേ​ഷം ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഷ​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​നഃ​പൂ​ർ​വം എ ​പ്ല​സ് ന​ൽ​കി​യ​ത​ല്ല. ക​ഴി​ഞ്ഞ ത​വ​ണ 45,000 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സ് കി​ട്ടി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ഒ​ന്നേ​കാ​ൽ ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ് കി​ട്ടി​യി​ട്ടു​ണ്ട്. ഫോ​ക്ക​സ് ഏ​രി​യ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ച​തി​നാ​ലാ​ണ് കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടാ​നാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.