സൗദിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് മരണം, നാല് പേർക്ക് പരിക്ക്

സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിനു സമീപമുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ നാലു പേർ മരിച്ചു. മറ്റ്‌ നാലു പേർക്ക് പരിക്കേറ്റു. തായിഫ് – അൽബാഹ റോഡിൽ അബൂറാകയിലും അൽസിർ ഏരിയയിലുമാണ് ഇന്നലെ രാത്രി അപകടങ്ങളുണ്ടായത്. പരിക്കേറ്റവരെ തായിഫ് ആരോഗ്യ വകുപ്പിനു കീഴിലെ ഖിയാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യ നില ഭദ്രമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.

തെരുവ്നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി

തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി തുടങ്ങി . കൊച്ചി നഗരത്തിൽ ആണ് ആദ്യ ഘട്ടത്തിൽ തുടങ്ങിയത് . സൗത്ത് റെയിൽവേ സ്റ്റേഷൻ, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു . ഇവിടങ്ങളിൽ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയിൽ അടയാളം രേഖപ്പെടുത്തും.കുത്തിവയ്പിനായി പിടിച്ചപ്പോഴാണ് തെരുവ് നായ്ക്കളിൽ ഭൂരിപക്ഷത്തിനെയും വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്.

മധു വധക്കേസ്; കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം

അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം. സുനിൽ കുമാറിന് കാഴ്ചാക്കുറവില്ലെന്നാണ് പരിശോധനാ ഫലം വിശദമായ മെഡിക്കൽ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് മധു വധക്കേസിലെ 29ാം സാക്ഷി സുനിൽകുമാർ കൂറു മാറിയത്. മധുവിനെ മർദ്ദിക്കുന്നത് ഉൾപ്പെടെ കണ്ടിരുന്നു എന്നായിരുന്നു നേരത്തെ സുനിൽകുമാർ പൊലീസിന് മൊഴി നൽകിയിരുന്നത്. കോടതിയിൽ ഇന്നലെ ഇത് മാറ്റി പറഞ്ഞു.

തെരുവ്നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി, മെഗാ വാക്സിനേഷനായി വാങ്ങുന്നത് 10ലക്ഷം ഡോസ്

തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി തുടങ്ങി . കൊച്ചി നഗരത്തിൽ ആണ് ആദ്യ ഘട്ടത്തിൽ തുടങ്ങിയത് . സൗത്ത് റെയിൽവേ സ്റ്റേഷൻ, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു . ഇവിടങ്ങളിൽ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയിൽ അടയാളം രേഖപ്പെടുത്തും. കുത്തിവയ്പിനായി പിടിച്ചപ്പോഴാണ് തെരുവ് നായ്ക്കളിൽ ഭൂരിപക്ഷത്തിനെയും വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്.

ഷാങ്ഹായി കോർപറേഷൻ യോഗം; നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിൽ

ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകൾ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തിൽ അറിയിപ്പുണ്ടായിട്ടില്ല.ഇരുപത് വർഷത്തോളം നീണ്ട എസ്‍സിഒ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ പ്രവ‍ർത്തനങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.