രാജ്പഥിന്റെ പേര് മാറ്റി; നാളെ ഔദ്യോഗികമായി പ്രധാനമന്ത്രി പേര് പ്രഖ്യാപിക്കും

ദില്ലിയിലെ രാജ്‍പഥിന്റെ പേരിൽ മാറ്റം. കർത്തവ്യ പഥ് എന്ന പേര് ന്യൂഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷന്‍ ചേര്‍ന്ന പ്രത്യേക യോഗം അംഗീകരിച്ചു. ഇന്ന് പ്രത്യേക യോഗം ചേർന്നാണ് പുനർനാമകരണം സംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.നാളെയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കി നവീകരിച്ച രാജ്‍പഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്.

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബർ 8 ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യത. സെപ്റ്റംബർ 7 നു ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു.

നിയമനം റദ്ദാക്കല്‍; എം.ജി സര്‍വകലാശാലയും, രേഖാ രാജും സുപ്രീംകോടതിയെ സമീപിച്ചു

ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മഹാത്മാ ഗാന്ധി സര്‍വകലാശാല സുപ്രീംകോടതിയെ സമീപിച്ചു. രേഖ രാജും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫെസ്സറായി രേഖ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അത്താഴമുണ്ടാക്കിയില്ല, ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് 72-കാരന്‍

അത്താഴമുണ്ടാക്കാതിരുന്ന ഭാര്യയെ 72-കാരന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ദെഹ്റാദൂണ്‍ ദാലന്‍വാല സ്വദേശിയും ഹോട്ടലുടമയുമായ രാംസിങ്ങാണ് ഭാര്യ ഉഷാദേവി(53)യെ കൊലപ്പെടുത്തിയത്.

സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി സമർപ്പിച്ച് മന്ത്രി വി.എൻ വാസവൻ

രാജവാഴ്ചയുടെ സ്മരണകളുണർത്തി കോട്ടയം വയസ്‌ക്കര ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിയ്ക്ക് സാംസ്‌ക്കാരിക മന്ത്രി വി.എൻ.വാസവൻ ഉത്രാടക്കിഴി സമർപ്പിക്കും. കൊച്ചി രാജാവ് രാജകുടുംബാഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോട് അനുബന്ധിച്ച് നൽകി വന്നിരുന്ന സമ്മാനമാണ് ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിൻറെ പിൻമുറക്കാരിയെന്ന നിലയ്ക്കാണു വയസ്‌കര രാജരാജവർമയുടെ ഭാര്യ സൗമ്യവതിത്തമ്പുരാട്ടിക്കു ഉത്രാടക്കിഴി നൽകുന്നത്.