വിഴിഞ്ഞം സമരം; മൂലംപള്ളിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന പ്രതിഷേധവുമായി കെആർഎൽസിസി

വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി മൂലംപള്ളിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന പ്രതിഷേധം നയിക്കാൻ കെആർഎൽസിസി തീരുമാനം. ഇന്ന് ചേർന്ന കെആർഎൽസിസി രാഷ്ട്രീയ കാര്യസമിതിയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സമരം കൂടുതൽ ശക്തമായി തുടരും. ക്രിയാത്മകമായി സർക്കാർ ഇടപെടണം. ജനപ്രതിനിധികളുമായി തുറന്ന സംവാദത്തിനും കെആർഎൽസിസി തീരുമാനിച്ചു.

പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്, പാർട്ടിയും കൊടിയും ജനങ്ങൾ തീരുമാനിക്കും

മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നാണ് ജമ്മുവിൽ നടന്ന ചടങ്ങിൽ ഗുലാംനബി അറിയിച്ചത്. എല്ലാവര്‍ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ടിയുടേതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജമ്മു കശ്മീർ ആസ്ഥാനമായായിരിക്കും പാർട്ടിയുടെ പ്രവർത്തനം.കശ്മീരിന്റെ സമ്പൂർണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായിരിക്കും പാർട്ടിയുടെ പ്രധാന അജണ്ടയെന്നാണ് ഗുലാംനബി റാലിയിൽ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികൾക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

നാല് ക്യാപ്‌സ്യൂളുകള്‍, ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് ഒരുകിലോ സ്വര്‍ണം; യുവാവ് പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ സ്വദേശി ഉമ്മര്‍ ഫാറൂഖിനെ(26)യാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് 1.017 കിലോഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഉമ്മര്‍ ഫാറൂഖ് കരിപ്പൂരില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി, എയ്ഡ്‌പോസ്റ്റിലേക്ക് കൊണ്ടുപോയി ചോദ്യംചെയ്തു. പോലീസിന്റെ ചോദ്യംചെയ്യലില്‍ ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു.

ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഇന്‍സമാം

ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് മുമ്പ് നടന്ന ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. പാകിസ്താന്‍ അണ്‍ടോള്‍ഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇന്‍സമാം ഇക്കാര്യം പറയുന്നത്.

കണ്ണൂർ ചാലാട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് അരലക്ഷത്തിലേറെ രൂപ കവർന്നു

കണ്ണൂർ ചാലാട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചെട്ടിയാർ വീട്ടിൽ കലിക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നായിരുന്നു മോഷണം. അരലക്ഷത്തിലേറെ രൂപ മോഷ്ടിച്ചതായി ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയിൽ പറയുന്നു.