‘കെ സുരേന്ദ്രന്റെ മകന്റേത് അനധികൃത നിയമനം’; അന്വേഷണം വേണമെന്ന് ഇ പി ജയരാജന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മകന്‍റെ നിയമനം അനധികൃത നിയമനമാണെന്നും അന്വേഷിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമനം അന്വേഷിക്കണമെന്ന് ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു. സുരേന്ദ്രന്‍റെ മകന് വേണ്ടി യോഗ്യത മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്നും വിഷയത്തില്‍ കേന്ദ്ര സർക്കാർ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍റെ മകന്‍റേത് അനധികൃത നിയമനമാണെന്നും അന്വേഷിക്കണമെന്നുമാണ് ഇ പി ജയരാജന്‍ ആവശ്യപ്പെട്ടത്.

മികച്ച പാര്‍ലമെന്റേറിയന്‍, സഭാനാഥനായും കൈയടിനേടി; എം.ബി.ആര്‍ മന്ത്രിയാകുന്നത് പ്രവര്‍ത്തന മികവില്‍

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്ന സൂചനകള്‍ വന്നപ്പോള്‍ എത്ര വലിയ തരംഗമുണ്ടായാലും പാലക്കാടും ആറ്റിങ്ങലും ഒപ്പം നില്‍ക്കുമെന്ന എല്‍ഡിഎഫ് കണക്ക്കൂട്ടലുകള്‍ പോലും തെറ്റി. പാലക്കാട് കോട്ടയില്‍ എംബി രാജേഷിന്റെ തോല്‍വി അത്രയും അവിശ്വസനീയമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുകാലത്ത് സിപിഎം കോട്ടയായിരുന്ന തൃത്താല തിരിച്ചുപിടിക്കാനാണ് പാര്‍ട്ടി എംബി രാജേഷിനെ നിയോഗിച്ചത്.

എം.വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

എം.വി. ഗോവിന്ദൻ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കത്ത് പ്രത്യേക ദൂതൻവഴി രാജ്ഭവനിലെത്തിക്കുകയായിരുന്നു. എം.വി.ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. പകരം സ്പീക്കർ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുതിയ മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎൽഎ എ.എൻ. ഷംസീർ സ്പീക്കറാകും.

ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹര്‍ജിയില്‍ കക്ഷിചേരാന്‍ അജിത 

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച് തടവില്‍ കഴിഞ്ഞ 11 പ്രതികളെയും മോചിപ്പിച്ചതിനെതിരായ ഹര്‍ജിയില്‍ കക്ഷിചേരാന്‍ അന്വേഷി പ്രസിഡന്റ് അജിത സുപ്രീം കോടതിയെ സമീപിച്ചു. മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളുടെ മോചനം തടയുന്നതിന് വ്യക്തമായ നയം ഇല്ലാത്തത് കാരണമാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ജയില്‍ മോചനം സാധ്യമായത് എന്ന് കക്ഷിചേരല്‍ അപേക്ഷയില്‍ അജിത ആരോപിച്ചിട്ടുണ്ട്.

പാർട്ടി ഏൽപ്പിച്ച ചുമതല ഭംഗിയായി നിറവേറ്റും: എം ബി രാജേഷ്

പുതിയ ചുമതല ഭംഗിയായി നിറവേറ്റുമെന്ന് നിയുക്ത മന്ത്രിയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷ്. മുമ്പും പാർട്ടി ഏൽപ്പിച്ച ചുമതലകൾ കഴിവിന്റെ പരമാവധി നന്നായി നിറവേറ്റാൻ ശ്രമിച്ചിരുന്നു. മഹത്തായ കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് നീതിയുക്തമായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.