കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കള്ളക്കടത്തായി കൊണ്ടുവരാന്‍ ശ്രമിച്ച 1,34,00,000 രൂപയോളം വില വരുന്ന സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങി കോഴിക്കോട് വാവാട് സ്വദേശിയില്‍ നിന്നും 45,40,000ത്തോളം രൂപ വില വരുന്ന 874.300 ഗ്രാം സ്വര്‍ണവും കൊടുവള്ളി സ്വദേശിയില്‍ നിന്ന് 29,74,000ത്തോളം രൂപ വിലവരുന്ന 572.650 ഗ്രാം സ്വര്‍ണവും ജിദ്ദയില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ വന്നിറങ്ങിയ മലപ്പുറം വെള്ളയൂര്‍ സ്വദേശിയില്‍ നിന്ന് 58,20,000ത്തോളം […]

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വികസനക്കുതിപ്പ്,കേന്ദ്രത്തിൽ ഇരട്ടഎഞ്ചിൻ സർക്കാർ:മോദി

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വികസനം വളരെ ശക്തമായി മുന്നോട്ടുപോകുന്നു. അവിടെ ഭരിക്കുന്നത് ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ്. കേരളത്തിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ വികസനത്തിന് കൂടുതല്‍ കരുത്തുപകരുമെന്ന് മോദി പറഞ്ഞു.ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കും തന്റെ ഓണാശംസകളെന്ന് നരേന്ദ്രമോദി പറഞ്ഞു.

ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ച സംഭവം; യൂണിഫോമിൻ്റെ ചിലവ് സേന തന്നെ വഹിക്കും

ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ യൂണിഫോമിൻ്റെ ചിലവ് സേന തന്നെ വഹിക്കും. ഉപയോഗ ശൂന്യമായ യൂണിഫോമുകൾക്ക് പകരം പുതിയത് വാങ്ങുന്നതിന് ഡിജിപിയുടെ ഉത്തരവിട്ടു. കൊല്ലം, ആയുർ മാർത്തോമാ കോളജിൽ വിദ്യാർത്ഥി സംഘർഷത്തിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കരിയോയിൽ ഒഴിച്ചത്. 18 പൊലീസുകാർക്കാണ് പുതിയ യൂണിഫോം വാങ്ങാൻ പണം അനുവദിച്ച് ഡിജിപി ഉത്തരവ് ഇറങ്ങിയത്.

സമൂഹമാധ്യമങ്ങളിൽ അവഗണിച്ചു; പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിൽ അവഗണിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ. ഡൽഹിയിൽ ഓഗസ്റ്റ് 25നായിരുന്നു സംഭവം. 16 വയസുകാരിയായ പെൺകുട്ടി സ്കൂളിൽ നിന്ന് തിരികെവരുമ്പോൾ ഇയാൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അർമാൻ എന്ന അമാനത് അലി എന്ന യുവാവ് പൊലീസ് പിടിയിലായി. ഇയാൾക്കെതിരെ വധശ്രമം ചുമത്തി കേസെടുത്തു. തോളിനു വെടിയേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തു.

കെഎസ്ആർടിസി പ്രതിസന്ധി: ശമ്പള കുടിശ്ശികയ്ക്ക് പകരം സപ്ലൈകോ കൂപ്പൺ നൽകിക്കൂടെ എന്ന് കോടതി, വേണ്ടെന്ന് ജീവനക്കാർ

ശമ്പള കുടിശ്ശികയ്ക്ക് പകരം കെഎസ്ആ‍ർടിസി ജീവനക്കാർക്ക് സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകൾ നൽകാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി. കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഈ നി‍ർദേശം വച്ചത്. എന്നാൽ കൂപ്പണുകൾ നൽകാമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തു. കുടിശ്ശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.