‘ഗതാഗതകുരുക്കിന് പരിഹാരം വേണം’, കെ റെയിൽ പേര് പറയാതെ സഹായം തേടി മുഖ്യമന്ത്രി

കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോ പാത നീട്ടൽ നാടിന് സമർപ്പിക്കുന്ന വേദിയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സഹായം അഭ്യ‍ർത്ഥിച്ചത്. കെ റെയിൽ പേര് എടുത്തുപറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ സഹായം അഭ്യർഥിക്കൽ. കേരളത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ കേന്ദ്ര സഹായം വേണമെന്നായിരുന്നു ചടങ്ങിന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി വേദിയിൽ ആവശ്യപ്പെട്ടത്.

കാറിന്റെ പിന്‍ സീറ്റില്‍ ഹാഷിഷ് കയ്യോടെ പിടികൂടി കസ്റ്റംസ്

ഖത്തറില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. ലാന്‍ഡ് കസ്റ്റംസ് വിഭാഗം ആഭ്യന്തര മന്ത്രാലയ അധികൃതരുമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. അഞ്ച് കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. കാറിന്റെ പിന്‍സീറ്റില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 600 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഹമദ് തുറമുഖത്ത് വെച്ച് മാരിറ്റൈം കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തിരുന്നു.

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ മധ്യ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. തമിഴ്‌നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാൾ ഉൾകടൽവരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുമാണ് മഴയ്ക്ക് കാരണം.

പ്രണയപ്പക വീണ്ടും, തൃശ്ശൂരിൽ പെൺകുട്ടിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി

തൃശ്ശൂർ എംജി റോഡിൽ പെൺകുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണു ആണ് കുത്തിയത്. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക വിവരം. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണു ആണ് പെൺകുട്ടിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷേവിങ് കത്തി ഉപയോഗിച്ച് കഴുത്തിലും പുറത്തും കുത്തി. പെൺകുട്ടിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതിയെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപ്പിച്ചു. ഇയാൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് 6 […]

കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്ക്; നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി മെട്രോയുടെ പേട്ട-എസ്എൽ ജങ്ഷൻ പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം നേർന്നു.റെയിൽവേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷൽ ട്രെയിൻ ഫ്‌ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്‌റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു.