കോ​ണ്‍​ഗ്ര​സി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ 16 മു​ത​ല്‍ 31 വ​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും മാ​റ്റി​വ​ച്ച​താ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. മ​റ്റു പ​രി​പാ​ടി​ക​ള്‍ കോ​വി​ഡ് വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചു മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. 17ന് ​സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു ന​ട​ത്താ​നി​രു​ന്ന യു​ഡി​എ​ഫ് മാ​ര്‍​ച്ചും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

ഡിപിആർ അശാസ്ത്രീയവും അപൂർണവുമായ തട്ടിക്കൂട്ട് റിപ്പോർട്ട് : വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ സർക്കാർ പുറത്ത് വിട്ടതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ. ഡി.പി.ആര്‍ തയ്യാറാക്കിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധി തന്നെ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വി​രാ​ട് കോ​ഹ്‌ലി ടെ​സ്റ്റ് ക്യാ​പ്റ്റ​ൻ​സി രാ​ജി​വ​ച്ചു

വി​രാ​ട് കോ​ഹ്‌ലി ഇ​ന്ത്യ​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര തോ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. ഇ​ന്ത്യ​യ്ക്ക് ഏ​റ്റ​വു​മ​ധി​കം ടെ​സ്റ്റ് ജ​യം നേ​ടി​ത്ത​ന്ന ക്യാ​പ്റ്റ​നാ​ണ് വി​രാ​ട്. ന​യി​ച്ച 68 ടെ​സ്റ്റു​ക​ളി​ൽ നാ​ല്പ​തും ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചര​ണ​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചര​ണ​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി​ക​ൾ​ക്കും റോ​ഡ് ഷോ​ക​ൾ​ക്കു​മു​ള്ള വി​ല​ക്കാ​ണ് നീ​ട്ടി​യ​ത്. ജ​നു​വ​രി 22 വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്ക് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷൻ പകുതിയിലേറെ പൂർത്തിയായി; മുന്നിൽ തൃശൂർ ജില്ല

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികൾക്ക് (51 ശതമാനം) കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആകെ 7,66,741 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. 97,458 ഡോസ് വാക്സിൻ നൽകിയ തൃശൂർ ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയത്. സംസ്ഥാനത്ത് ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്.